ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഒമാനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് ജയിച്ചേ തീരൂ. നാല് കളികളില്‍ നിന്നും മൂന്ന് പോയന്റുമാത്രമുള്ള ഇന്ത്യയ്ക്ക് നേരിയ സാധ്യതയെങ്കിലും ഉണ്ടാകണമെങ്കില്‍ ജയം അനിവാര്യമാണ്. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ സുല്‍ത്താന്‍ ഖബൂസ് സ്‌പോര്‍ട്‌സ് കോംപ്ലെസ്‌കില്‍ ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം ആരംഭിക്കുക.